Monday, July 28, 2008

മരുഭൂമി

ഒട്ടകം
മരുഭൂമിയിലെ സഞ്ചാരി.
മരുഭൂമിയോ
കണ്ണെത്താദൂരത്തോളം മണല്‍പ്പരപ്പും.
-അമ്മ കുട്ടിക്ക് കൈമാറിയ പൊതുവിജ്ഞാനം.

ഭാരതപ്പുഴക്ക് കുറുകെ
തീവണ്ടിയിലിരിക്കെ
കുട്ടി ആവേശം കൊണ്ടു:
അമ്മേ ഇവിടെയല്ലേ ഒട്ടകം ഉണ്ടാവുക?

7 comments:

Unknown said...

ശരിയാണ് , ഭാരതപ്പുഴയുടെ തീരം കാണുമ്പോള്‍ കുട്ടികള്‍ മത്രമല്ല മുതിര്‍ന്നവരും സംശയിച്ചു പോകും . പുഴകളും മരങ്ങളും സംസ്ക്കാരവും എല്ലാം നമുക്ക് നഷ്ടപ്പെടുകയാണ് .

വത്സലന്‍ മാഷേ , സമയക്കുറവ് കൊണ്ടായിരിക്കും ബ്ലോഗില്‍ അത്ര സജീവമായി കാണാത്തത് എന്ന് കരുതുന്നു .

സ്നേഹാദരങ്ങളോടെ,

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

അനില്‍@ബ്ലോഗ് // anil said...

അതു തെറ്റാണല്ലൊ ചങ്ങാതീ,
അവിടെ ഒട്ടകം കാണില്ല, പക്ഷെ കാട്ടാനകള്‍ കണ്ടെക്കും.നിറയെ കാടാണു, പിന്നെ ചെളീക്കെട്ടും

siva // ശിവ said...

നല്ല ചിന്തയും വരികളും...

അതെ താമസിയാതെ നമ്മളെല്ലാം കൂടി ഇവിടവും മരുഭൂമിയാക്കും...

sunilfaizal@gmail.com said...

നിള മാത്രമല്ല. കേരളീയ മനസ്സും മരുഭൂമിയായിരിക്കുന്നു.....

ഗോപക്‌ യു ആര്‍ said...

nannaayi valsalan!

ഗൗരിനാഥന്‍ said...

ഇപ്പോള്‍ നിള മരുഭൂമിയും അല്ല..കിടങ്ങാണ്..മണല്‍ ലോറികള്‍ മുങ്ങിതാഴുന്ന കിടങ്ങുകള്‍