Saturday, July 19, 2008

കഥയുടെ ന്യൂക്ലിയസ്

കഥയുടെ ന്യൂക്ലിയസ്
ഡോ.വത്സലന്‍ വാതുശ്ശേരിയുടെ പുതിയ പുസ്തകം.
ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

5 comments:

ഞാന്‍ ഇരിങ്ങല്‍ said...

വത്സലന്‍ വാതുശ്ശേരിയുടെ ബ്ലോഗ് എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരുന്നു. എങ്കിലും വന്നപ്പോള്‍ നിരാശപ്പെടുത്തി. ഇത് സാറുതന്നെ ചെയ്യുന്നതല്ലെന്ന് തോന്നുകയും ചെയ്തു. അക്ഷരതെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമീക്കൂ ഇതിന്‍ റെ സംരംഭകരേ..

മാഷേ.. ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതി ഇവിടം കുറച്ചുകൂടി വളക്കൂറുള്ള മണ്ണുകളും വിത്തുകളും ഉണ്ടാക്കൂ.. ഞങ്ങള്‍ക്ക് ഇതൊരു കാറ്റും കുളിരും ഇടയ്ക്കൊരു വേനലുമാണ്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

chithrakaran ചിത്രകാരന്‍ said...

ബ്ലോഗിലെ (യൂണീക്കോഡ്) ശൈശവാവസ്ഥയില്‍ അക്ഷര തെറ്റുകളൊക്കെ സാധാരണമല്ലേ ഇരിങ്ങല്‍ !
വാതുശ്ശേരിയുടെ കഴിഞ്ഞ പോസ്റ്റ്: (പുഴയുടെ) ജഢം വായിച്ചുവോ ?
ഡോ. വാതുശ്ശേരി കണ്ണൂരില്‍ വച്ചു നടത്തിയ ആദ്യ ബ്ലോഗ് ശില്‍പ്പശാലയിലെ പഠിതാവുകൂടിയാണ്.:)

ഞാന്‍ ഇരിങ്ങല്‍ said...

മുരളിയേട്ടാ..,

വാതുശ്ശേരിമാഷ് എനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തിന്‍ റെ ക്ലാസ്സുകള്‍ ഒന്നിലധികം കേള്‍ക്കാനും കൂടെ ഇടപഴകാനും ഭാഗ്യം കിട്ടിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബ്ലോഗില്‍ അദ്ദേഹം സജീവമാകണം എന്നാണ് ആദ്യ കമന്‍ റിന്‍ റെ രത്നചുരുക്കം.
അക്ഷരത്തെറ്റുകള്‍ നമ്മള്‍ നമുക്ക് പിമ്പേ വരുന്നവര്‍ക്ക് എങ്ങിനെ തിരുത്തി മുന്നേറാം എന്ന് പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. നമ്മള്‍ സ്വയം അക്ഷരത്തെറ്റുകള്‍ വരുത്താതെയും..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

വത്സലന്‍ വാതുശ്ശേരി said...

ബ്ലോഗിനെ സംബന്ധിച്ച് ഞാനൊരു വിദ്യാര്‍ത്ഥി മാത്രമാണ്.ഇരിങ്ങല്‍ ഗുരുവും.കത്തിന് സന്തോഷം. ബ്ലോഗില്‍ തത്കാലം കവിത മാത്രം ഇടാമെന്നാണ് തീരുമാനം.കഴിഞ്ഞത് വെറും ടെസ്റ്റ് ഡോസ് ആണ്.
സ്നേഹപൂര്‍വ്വം
വത്സലന്‍ വാതുശ്ശേരി

ഞാന്‍ ഇരിങ്ങല്‍ said...

വാതുശ്ശേരി മാഷ് എനിക്ക് ഒരു കുറിപ്പിന് മറുപടി തരുന്നു എന്നുള്ളത് എനിക്ക് അഭിമാനമായി തോന്നുന്നു.
മാഷിനെ ആദ്യമായി കാണുന്നത് ഓര്‍ക്ക്യാട്ടേരിയില്‍ ഒരു സാഹിത്യ കൂട്ടായ്മയിലാണ്. ഒരു പാട് വര്‍ഷങ്ങള്‍ക്ക് മുമ്പ്.
മണിയൂര്‍ ബാലന്‍ മാഷും, വി.പി മുഹമ്മദ് മാഷും അങ്ങിനെ ഒട്ടനവധി പേരുള്ള ആ കൂട്ടത്തില്‍ സുന്ദരനാ‍ായ മീശയില്ലാത്ത മാഷിന്‍ റെ ലോക കഥകളെകുറിച്ചുള്ള ക്ലാസ്സാണ് എനിക്ക് എന്നും ഓര്‍മ്മവരിക.പിന്നെ മാഷിന്‍ റെ കഥകള്‍ പലപ്പോ‍ഴും വായിക്കാറുണ്ട്.

എങ്കിലും ബ്ലോഗില്‍ ടെസ്റ്റിനെങ്കിലും എന്തെങ്കിലും എഴുതാന്‍ തീരുമാനിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ലോക ക്ലാസ്സീക്കുകളെ കുറിച്ചുള്ള കുറുപ്പുകള്‍ വല്ലാപ്പോഴും എഴുതിയാല്‍ പുതിയ മാറ്റങ്ങളെ കുറിച്ച് , പുതിയ നോട്ടത്തെ കുറിച്ചൊക്കെ നേരില്‍ സംവദിക്കാമായിരുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍