Saturday, August 2, 2008

ഹൈ വേ

കാറോടിച്ചു കൊണ്ടിരിക്കെ
അയാള്‍ക്കൊരു വെളിപാടുണ്ടായി:
റോഡപകടങ്ങള്‍ പെരുകുന്നത്
കാല്‍നടക്കാരെ റോഡിലനുവദിക്കുന്നതു കൊണ്ടാണ്.
അവരെ നിരോധിക്കണം.

പെട്ടെന്ന് നിയന്ത്രണം തെറ്റി
കാര്‍ റോഡിന്റെ പരിധിക്ക് പുറത്തേക്ക് മറിഞ്ഞു.
കാറുകളും ബസ്സുകളും
അപ്പോഴും നിര്‍ത്താതെ പാഞ്ഞു പോയി.

റോഡ് ക്രോസ് ചെയ്ത്
പാഞ്ഞു വരുന്നുണ്ട്
ഒരു കാല്‍നടക്കാരന്‍.
കാല്‍നടക്കാരന്‍ മാത്രം.

3 comments:

ഗോപക്‌ യു ആര്‍ said...

കൊള്ളാമല്ലൊ വല്‍സലാ..
ഇതൊക്കെ കാണുമ്പൊള്‍
ചോദിക്കാന്‍ തോന്നുന്ന്‌
"ഇത്ര നാളിതെങ്ങുപോയ്‌


NB: u should remoov word verification...

ഏറനാടന്‍ said...

താങ്കളെ ഇവിടെ കണ്ടതില്‍ സന്തോഷം. വായിക്കാറുണ്ട്. അച്ചടിമാധ്യമങ്ങളിലും ബൂലോഗത്തിലിപ്പോഴും.

വത്സലന്‍ വാതുശ്ശേരി said...

ഗോപക്’
വീണ്ടും സജീവമാകുകയണ്. ബൂലോകത്തില്‍ മാത്രമല്ല, ആനുകാലികങ്ങളിലും.കഴിഞ്ഞ ലക്കം മാധ്യമത്തില്‍ ഒരു കഥയുണ്ട്.കണ്ടുവോ?