Sunday, July 20, 2008

ഭൂമി

ഇരുപത്തിയൊന്നാം നിലയിലെ
ഫ്ലാറ്റിന്റെ ജനാലക്കല്‍
ഒരു തൂവല്‍.
തൂവല്‍കൈയിലെടുത്തപ്പോള്‍
എന്തിനാണ് അച്ഛന്റെ കണ്ണ് നിറഞ്ഞത് ?
-കുട്ടി അത്ഭുതപ്പെട്ടു.
കണ്ണു തുടച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു:
ഞനെന്റെ അമ്മയെ ഓര്‍ത്തു പോയി.

2 comments:

ഞാന്‍ ഇരിങ്ങല്‍ said...

ഫ്ലാറ്റ് സംസ്കാരത്തിന്‍റെ കടന്നുവരവ് നമുക്ക് നഷ്ടപ്പെടുത്തിയത് തൂവല്‍ പോലെ മിനുസവും പതുപതുത്തവുമായ അമ്മയുടേ സ്നേഹമാണെന്ന് നാം തിരിച്ചറിയുന്നു.

ഇരുപത്തിയൊന്നാം നുറ്റാണ്ടിലും കുട്ടികളും അമ്മയും സ്നേഹിക്കൂന്നുണ്ട് മാഷേ...

പക്ഷേ.. പ്രായമാകുമ്പോള്‍ അമ്മയും കുട്ടിയും വഴിപിരിയുന്നു. ഇതാണ് പഴമക്കാര്‍ക്ക് ഇല്ലാണ്ട് പോയത്.

പ്രായമായവരെ ചേര്‍ത്തു പിടിക്കുന്ന സംസ്കാരവും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു അല്ലേ.. മാഷേ..

സ്നേഹപൂ‍ര്‍വ്വം
ഇരിങ്ങല്‍

chithrakaran:ചിത്രകാരന്‍ said...

കിളിക്കൂട്ടിലെ അച്ഛന്‍ തന്റെ അമ്മയെ ഓര്‍ക്കുന്നത് സ്വാഭാവികം.ഫ്ലാറ്റ് കിളിക്കൂടുതന്നെ.