Thursday, July 24, 2008

ആദായം

വീടിന് പിന്നിലെ
പേരറിയാ മരം നോക്കി
അയാള്‍ പറഞ്ഞു:
ഇതൊരു ആദായമില്ലാത്ത മരമാണ് .
മുറിച്ചു കളഞ്ഞേക്കുക.

അപ്പോള്‍ മരത്തിനു മുകളില്‍ നിന്ന്
ഒരു കിളിമൊഴി.

ഞാന്‍ അയാളെ നോക്കി:
ഏതു വ്യവസായത്തില്‍ നിന്നു കിട്ടും
ഈ ആദായം?

8 comments:

കണ്ണൂരാന്‍ - KANNURAN said...

കാലിക പ്രസക്തം......

ഗോപക്‌ യു ആര്‍ said...
This comment has been removed by the author.
Bindhu Unny said...

“ഏതു വ്യവസായത്തില്‍ നിന്നു കിട്ടും
ഈ ആദായം?“ - സത്യം!
:-)

anushka said...

താങ്കളെപ്പോലെയുള്ള ഒരു നല്ല സാഹിത്യകാരന്‍ പ്രൊഫൈലിലെ അക്ഷരത്തെറ്റ് ഒഴിവാക്കുക (എന്റെ ധാരണ ശരിയാണോയെന്ന് ഉറപ്പില്ല)

നരിക്കുന്നൻ said...

മരങ്ങള്‍ മുറിക്കുന്നരോട്...
ശക്തം.

NITHYAN said...

വരികള്‍ കാച്ചിക്കുറുക്കിയ കുരുമുളക്‌ കഷായം പോലെ.....ശക്തം സുന്ദരം

മനോജ് കാട്ടാമ്പള്ളി said...

നന്നായി...

വത്സലന്‍ വാതുശ്ശേരി said...

വ്രജേഷ്,
വാക്കില്‍ വജ്രേഷ് ആണല്ലോ.
ബ്ലോഗില്‍ ബാലപാഠമേ ആയിട്ടുള്ളു ഞാന്‍.