Monday, March 24, 2008

കവിത
ജഡം

ഇതൊരു പുഴയുടെ ജഡമാണ്.
കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപ്പോയി
മറിഞ്ഞു വീഴാറായ
പാലത്തിനു ചുവട്ടിലാണ്
ഇതു കിടന്നിരുന്നത്.
കൂട്ടബലാത്സംഗത്തിനു ശേഷം
കൊന്ന് വലിച്ചെറിഞ്ഞതാവണം.
പഴയരൂപം ഓര്‍ത്തെടുക്കാന്‍ കഴിയത്തതിനാല്‍
തല്‍ക്കാലം
അനാധജഡം എന്നെഴുതിത്തള്ളാം.

2 comments:

chithrakaran ചിത്രകാരന്‍ said...

ഒരു പുഴയുടെ ജടത്തിന്റെ വ്യക്തമായ ചിത്രം മനസ്സില്‍ വരച്ചുചേര്‍ക്കുന്ന ചിത്രം.
വലരെ ഭംഗിയായിരിക്കുന്നു... വത്സലന്‍ മാഷെ.
മാഷുടെ മറ്റേ ബ്ലോഗില്‍ എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു. സെറ്റിങ്ങുകളെല്ലാം സ്വയം മനസ്സിലാക്കുംബോള്‍ എല്ലാം ശരിയായിക്കൊള്ളും.
കവിത ഉഗ്രന്‍.

സജീവ് കടവനാട് said...

ജഢാവസ്ഥയിലെത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരികത, നദീതടസംസ്കാരങ്ങളില്‍ നിന്ന് നാമെത്ര വളര്‍ന്നിരിക്കുന്നു. ഇനി നമുക്കെന്തിന് പുഴ?


അക്ഷര തെറ്റുണ്ട്- അനാഥം (thh)പ്രൊഫൈലില്‍ തിരക്കഥ.