Monday, September 15, 2008

കടല്‍

കുട്ടി പറഞ്ഞു:
എന്തൊരു പരപ്പാണീ കടല്‍.
അച്ഛന്‍ തിരുത്തി:
മകനേ,
പരപ്പല്ല ആഴമാണ് കടല്‍.

കുട്ടിയുടെ കണ്ണുകള്‍ വികസിച്ചു:
ഇപ്പോള്‍ എനിക്ക് മനസ്സിലായി,
സ്നേഹമെന്നാലെന്താണെന്ന്.

2 comments:

Unknown said...

മാഷേ.. ഓര്‍മ്മയുണ്ടോ? ഞാന്‍ രാജേഷ്.. മാഹി കോളേജില്‍ ഫിസിക്സ് ആയിരുന്നു.. മലയാളത്തോട് ഒരു പ്രണയം അന്നേ മനസ്സിലുണ്ടായിരുന്നു.. ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നപ്പോഴാണ്‌ മാഷ്‌ അവിടെ വന്നു ചേര്‍ന്നത്‌.. കുറച്ചു മാസങ്ങള്‍ക്ക് മുന്പ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ആ കാറ്റാടി മരത്തിന്റെ ചുവട്ടില്‍ ശ്രീഷ് മാഷോടൊപ്പം നമ്മള്‍ ചിലത് സംസാരിച്ചു.. ഓര്‍മ്മയുണ്ടോ..
ബ്ലോഗില്‍ എത്തിയതില്‍ സന്തോഷം.. എനിക്ക് ഒരു വെന്റിലേഷന്‍ ആണ് ബ്ലോഗ്.. വീണ്ടും കാണാം.
കവിതകള്‍ വായിച്ചു.. ഇഷ്ടമായി..

siva // ശിവ said...

സ്നേഹം ആര്‍ക്കും ഒരുനാളും മനസ്സിലാകില്ല...