Sunday, November 30, 2008

അവന്‍

ഉച്ചയുറക്കം മുറിച്ചു കൊണ്ട്
മുന്‍ വാതില്‍ക്കല്‍ മുട്ടു കേട്ടു പകച്ചു.

കള്ളന്‍,
തട്ടിപ്പുകാരന്‍,
അന്താരാഷ്ട്രാബാങ്ക് ഗുണ്ട,
പിരിവുകാരന്‍,
വര്‍ഗ്ഗീയവാദികള്‍,
വാടകക്കൊലയാളികള്‍,
ലോകബാങ്കുകാര്‍
ആരുമാകാം.

പേടിയോടെ
വാതില്‍ തുറന്നു.
അവിടെ നില്‍പ്പവനോ
ഞാന്‍ തന്നെ.
ഞെട്ടലോടെ
വാതിലടക്കുന്നു ഞാനും.

2 comments:

ഹാരിസ് നെന്മേനി said...

കഥകള്‍ വായിക്കാറുണ്ട് ..അസ്വാഭാവികം ആയ ചില കാഴ്ച്ചകള്‍ അടുത്ത് വയിച്ചു..അതിലെ മിക്ക കഥകളും ഇഷ്ടമായി ..കവിതയും കൊള്ളാം

http://harisnenmeni.blogspot.com/

Anonymous said...

kavitha kalakki